കോവിഡ് ബാധിച്ച കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 22 December 2020

കോവിഡ് ബാധിച്ച കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

sugathakumari covid 19 health

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ(Sugathakumari) ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാൽ യന്ത്രസഹായത്തോടെ നൽകുന്ന ഓക്സിജൻ പോലും സ്വീകരിക്കാൻ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്.

കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ സംയുക്തമായി രോഗാവസ്ഥ വിശകലനം ചെയ്യുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Content:Poet Sugathakumari critical after contracting COVID-19



from Breaking News – ഇ വാർത്ത | evartha https://ift.tt/2Jek5mR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages