
നിയമസഭയില്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. വെറും തള്ള് മാത്രമാണ് ബജറ്റിലുള്ളതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റാണിതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കടം കൂടി ജനങ്ങളുടെ നടുവൊടിഞ്ഞു. ഭരണ നേട്ടങ്ങളാവട്ടെ ഒന്നും പറയാനില്ല.സര്‍ക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനങ്ങളെ ജനങ്ങൾ സീരിയസ് ആയി എടുക്കില്ല. മറ്റുള്ള പല പ്രശ്‌നങ്ങളും മുന്നിലുള്ളപ്പോൾ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് എന്ത് കാര്യമെന്നും കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്.
ആ പ്രതിസന്ധിയെ മറികടക്കാൻ ഫലപ്രദമായ ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല. അതേസമയം, യുടിഎഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യുഡിഎഫ് തയ്യാറാണ് എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3nM2sZN
via IFTTT
No comments:
Post a Comment