ബജറ്റ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനം: മുഖ്യമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 15 January 2021

ബജറ്റ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനം: മുഖ്യമന്ത്രി

പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ബദൽ സമീപനമാണ് ഇന്നത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനെ വിജ്ഞാന സമൂഹമായി വളർത്തുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു. പുതിയ തൊഴിൽ സാധ്യത തുറക്കുന്നതാണ് ബജറ്റിലെ നിർദ്ദേശങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
2019 ഓടെ സാർവ്വദേശീയ -ദേശീയ തലത്തിൽ വളർച്ചാ നിരക്കിൽ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെയും അത് ബാധിച്ചു. ആ പ്രതിസന്ധിയെ കോവിഡ് മഹാമാരിയുടെ വരവ് അതിസങ്കീർണമാക്കി.

സാമൂഹിക-സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തി അതിനെ മുറിച്ചു കടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. അതിനുള്ള പ്രായോഗിക മാർഗമാണ് ഈ ബജറ്റിലൂടെയും കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. ഒരു വർഷം കൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ദീർഘ കാലാടിസ്ഥാനത്തിൽ പുതിയ തൊഴിൽ സാധ്യതകൾ തുറക്കുന്നതുമാണ് ബജറ്റിലെ നിർദേശങ്ങൾ.

സാമ്പത്തിക വളർച്ച വീണ്ടെടുത്ത് ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹിക സമത്വത്തിലും ഊന്നൽ നൽകുന്നു എന്നതാണ് എൽ ഡി എഫ് സർക്കാർ സമീപനത്തിന്റെ സവിശേഷത. – മുഖ്യമന്ത്രി എഴുതി.

https://ift.tt/39BiWyN


from Breaking News – ഇ വാർത്ത | evartha https://ift.tt/2KidTed
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages