അറവുശാലയിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തി,​ ബിജെപി നേതാവ് അറസ്റ്റില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 29 January 2021

അറവുശാലയിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തി,​ ബിജെപി നേതാവ് അറസ്റ്റില്‍

അനധികൃതമായി അറവുശാലയിലേക്ക് കന്നുകാലികളെ കടത്തിയ ബിജെപി നേതാവടക്കം പത്ത് പേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. സംസ്ഥാനത്തുനിന്നും മഹാരാഷ്ട്രയിലേക്ക് കന്നുകാലികളെ അനധികൃമായി കടത്തിയതിനാണ് ബിജെപി യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്.

പിടികൂടുമ്പോൾ പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്നുകാലികളെ വാങ്ങിയതിനോ വിൽപ്പന നടത്തുന്നതിനോ ആവശ്യമായ യാതൊരു രേഖകളും ഇവരുടെ പക്കലില്ലായിരുന്നു.സംഭവസ്ഥലത്ത് നിന്നാണ് പത്തുപേരെ അറസ്റ്റ് ചെയ്തത്.

ഇരുപതോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. ബിജെവൈഎം നേതാവ് മനോജ് പാർദിയുടേതാണ് കന്നുകാലികൾ. അയാൾ തന്നെയാണ് കന്നുകാലികളെ നാഗ്‌പൂരിലെ അറവുശാലയിലെത്തിക്കാൻ പറഞ്ഞതെന്ന് അറസ്റ്റിലായവർ മൊഴിനൽകി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3puJKrv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages