നെഞ്ചുവേദന: ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 28 January 2021

നെഞ്ചുവേദന: ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

നെഞ്ചുവേദന അനുഭവപ്പെട്ടത്തിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വധേയനാക്കിയത്. അദ്ദേഹത്തിന്റെ ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ ഇട്ടതായും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലി ബുധനാഴ്ച നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചുവെന്നും ഗാംഗുലിയെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി ഈ മാസം ഏഴിനാണ് ആശുപത്രി വിട്ടത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/39oocH9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages