
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ സിപി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. പാല സീറ്റ് ആർക്കെന്ന് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പറയാം. ഇപ്പോൾ തിരഞ്ഞെടുപ്പില്ലല്ലോ, എന്തിനാണ് നമ്മള് മുന്‍കൂട്ടി അത് പറയുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിജയരാഘവന് പറഞ്ഞത്.
ലീഗ് സാമ്പത്തിക സംവരണത്തെ പരസ്യമായി എതിർത്തത് ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സ്വന്തം നിലപാട് എന്നതിനേക്കാൾ ലീഗിന്റെ വർഗീയ ധ്രുവീകരണമാണ് കോൺഗ്രസിനെ നയിക്കുന്നത്. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ് അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, ലീഗിന്റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് വിജയരാഘവൻ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയെയും വേറൊരു ഭാഗത്ത് മുസ്ലിംലീഗ്- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ് അംഗീകരിച്ചുവെന്നും മുസ്ലിം ഏകീകരണത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മതമൗലികമായ തീവ്രവർഗീയവൽക്കണം കോൺഗ്രസ് അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും വിജയരാഘവൻ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2X8OyG8
via IFTTT
No comments:
Post a Comment