
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് നേതാവ് ശശി തരൂർ. ട്രാക്ടർ മാർച്ചിനിടെ ചെങ്കോട്ടയൽ കയറി ഒരു സംഘം ആളുകൾ മഞ്ഞനിറത്തിലുള്ള കൊടി ഉയർത്തിയതിനെയാണ് തരൂർ രൂക്ഷമായി വിമർശിച്ചത്.
‘ഇത് വളരെ നിർഭാഗ്യകരമായിപ്പോയി. തുടക്കം മുതൽ തന്നെ ഞാൻ കർഷ സമരത്തെ പിന്തുണച്ചിരുന്നു. പക്ഷേ നിയമവിരുദ്ധത അപലപിക്കാതിരിക്കാൻ സാധിക്കില്ല. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ മറ്റൊരുപതാകയുമല്ല ത്രിവർണ പതാകയാണ് ഉയരേണ്ടത്,’ തരൂർ പറഞ്ഞു.അതേസമയം, കര്‍ഷക റാലിയില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3cdvTBO
via IFTTT
No comments:
Post a Comment