കേരളത്തിന്റെ കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ; ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 1 February 2021

കേരളത്തിന്റെ കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ; ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കും

കേരളത്തിനെ മാതൃകയാക്കി അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ. കേരളത്തില്‍ സംസ്ഥാന സർക്കാരിന്റെയും കിഫബിയുടെയും പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന കേന്ദ്ര സർക്കാർ അതെ മാതൃകയിൽ ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കാനൊരുങ്ങുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്ഐ) ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.

തികച്ചും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഡിഎഫ്ഐ ഉടൻ ആരംഭിക്കുമെന്നും പാർലമെന്റിന്റെ ബജറ്റ് സെഷനിൽ ഇത് രൂപീകരിക്കുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മുൻ‌കാലങ്ങളിൽ നിലവിലുണ്ടായിരുന്ന ഡി‌എഫ്‌ഐ പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് കൂടുതൽ മാറ്റങ്ങളോടെ ഡി‌എഫ്‌ഐയെ കേന്ദ്രം വീണ്ടും അവതരിപ്പിക്കുന്നത്. കിഫ്ബിയിലൂടെ കേരളം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2YBvG3i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages