കേന്ദ്ര അനുമതിയോടെ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 8 February 2021

കേന്ദ്ര അനുമതിയോടെ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു

യുഎഇ മുന്‍ കോണ്‍സല്‍ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു. തിരുവനനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച ബാഗുകളാണ് പരിശോധിക്കുന്നത്. കോണ്‍. ജനറല്‍ അല്‍സാബിയും സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് പരിശോധന.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ്, 2020 ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽ സാബി പിന്നീടു കോൺസുലേറ്റിൽ തിരിച്ചെത്തിയിരുന്നില്ല.ജമാൽ അൽ സാബി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പരിശോധിക്കുന്നത്.

ബാഗുകളും വീട്ടുസാധനങ്ങളും യുഎഇയിലെത്തിക്കാൻ അനുവദിക്കണമെന്നു ജമാൽ അൽ സാബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പരിശോധിക്കാതെ വിട്ടുകൊടുക്കാൻ പറ്റില്ലെന്നു കസ്റ്റംസ് കർശന നിലപാടെടുക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പരിശോധന വിഡിയോയിൽ പകർത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2NagsjG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages