
സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർകോട് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 99 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂർ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂർ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസർകോട് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,17,13,060 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 5, പത്തനംതിട്ട, കോഴിക്കോട്, കാസർകോട് 3 വീതം, തിരുവനന്തപുരം, എറണാകുളം 2 വീതം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 223, കൊല്ലം 262, പത്തനംതിട്ട 320, ആലപ്പുഴ 226, കോട്ടയം 531, ഇടുക്കി 62, എറണാകുളം 627, തൃശൂർ 357, പാലക്കാട് 81, മലപ്പുറം 322, കോഴിക്കോട് 558, വയനാട് 97, കണ്ണൂർ 303, കാസർകോട് 187 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,20,671 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,112 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,82,469 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 6643 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 680 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/2O1m6VV
via IFTTT
No comments:
Post a Comment