യുവാക്കൾക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; പൊതുമേഖലയെ ശക്തിപ്പെടുത്തും; രണ്ട് ഭാഗങ്ങളായി എൽഡിഎഫ് പ്രകടന പത്രിക - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 19 March 2021

യുവാക്കൾക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; പൊതുമേഖലയെ ശക്തിപ്പെടുത്തും; രണ്ട് ഭാഗങ്ങളായി എൽഡിഎഫ് പ്രകടന പത്രിക

യുവാക്കൾക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദ്ദേശവുമായി ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. കാർഷിക മേഖലയിൽ വരുമാനം 50 ശതമാനമെങ്കിലും ഉയർത്താനുള്ള പദ്ധതികൾ, ആരോഗ്യമേഖലയിൽ കേരളത്തെ ലോകോത്തരമാക്കുക, ക്ഷേമപെൻഷനുകൾ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും.

അടുത്ത അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. കേരളത്തിൽ കൂടുതൽ മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും

പാൽ, മുട്ട, പച്ചക്കറികളിൽ സ്വയംപര്യാപ്തത നേടും. റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്‌ഗിൽഡ് പദ്ധതി യാഥാർത്ഥ്യമാക്കും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍‌സിക്ക് വിടും. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന, ബദൽ നയങ്ങൾ പ്രത്യേകം ആവിഷ്കരിക്കും. മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും.

തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിർദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിർദ്ദേശത്തിന്‍റെയും അവസാനം ക്യുആർ കോഡുണ്ട്. എളുപ്പത്തിൽ അതേക്കുറിച്ച് കാര്യങ്ങൾ മനസിലാക്കാൻ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

ഇടതുമുന്നണിയുടെ പ്രകടന പത്രിക ഒറ്റനോട്ടത്തില്‍:

45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും.
മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും.
വിപുലമായ വയോജന സങ്കേതങ്ങള്‍. വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന
ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും. കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കും
അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും
ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന
2040 വരെ വൈദ്യുതിക്ഷാം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം
കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ്
കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും
കേരള ബാങ്കിൽ എൻആർഐ നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കായി മാറ്റും
സോഷ്യൽ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ സ്പെഷ്യല്‍ റൂളുണ്ടാക്കും, നിയമനം പിഎസ്‌സിക്ക് വിടും
പ്രോഗ്രസ് റിപ്പോർട്ട് വർഷം തോറും പുറത്തിറക്കും
ബദൽ നയങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയാവും



from Breaking News – ഇ വാർത്ത | evartha https://ift.tt/3s4iNvR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages