
പ്രശസ്ത ചലച്ചിത്ര നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദേവൻ ബിജെപിയിൽ ചേര്‍ന്നത്. കേരള പീപ്പിൾസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ ഇപ്പോള്‍ സംഘടനയിലേക്ക് വരുന്നത്.
താന്‍ കഴിഞ്ഞ പതിനേഴു വർഷമായി ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിൾസ് പാര്‍ട്ടിയെയാണ് ബിജെപിയിൽ ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ. കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ താൻ കെഎസ്യു പ്രവര്ത്തകൻ ആയിരുന്നുവെന്നും ദേവൻ പ്രതികരിച്ചു.
വിജയ് യാത്രയുടെ സമാപനവേദിയിൽ ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ വി ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ബിജെപിയിൽ ചേർന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/30hLWYe
via IFTTT
No comments:
Post a Comment