
സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ആര്‍എസ്എസിന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്ന വെളിപ്പെടുത്തലുമായി ബിജെപിയിൽ ചേർന്ന ഇ ശ്രീധരന്‍. തന്റെ ഈ ജീവിതം ഭാരതീയ മൂല്യങ്ങളിൽ അടിയുറച്ചതിന്റെ അടിസ്ഥാനം ആർഎസ്എസ് ആണെന്നും ബി.ജെ.പി സ്ഥാനാർത്ഥിത്വം നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം ഒരു മലയാളം ആഴ്ച്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സേവന പ്രവർത്തനങ്ങൾക്ക് അനിവാര്യമാണന്നും പാലക്കാട് സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതെന്നും അദ്ദേഹം പറയുന്നു. സ്‌കൂളിലെ ചെറിയ ക്ലാസുമുതൽ വിക്ടോറിയയിലെ ഇന്റർമീഡിയറ്റ് കാലം വരെ അത് തുടർന്നു.
പിന്നീട് ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യമില്ലാത്തതിനാൽ ന്യൂട്രൽ സ്റ്റാൻഡ് സ്വീകരിക്കുകയായിരുന്നുവെന്നും പക്ഷെ ഇപ്പോൾ ഔദ്യോഗിക ചുമതല എല്ലാം കഴിഞ്ഞെന്നും ശ്രീധരൻ പറയുന്നു.ആ കാലം പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകത്തെ ടി എൻ ഭരതനും രാ വേണുഗോപാലുമാണ് ശിക്ഷണം നൽകിയത്.
ആ കാലഘട്ടത്തിൽ മനസിൽ ഉറച്ച മൂല്യബോധമാണ് ജീവിതത്തിൽ ഉടനീളം ഇന്നുവരെ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ധാർമ്മികമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യം. അത് എല്ലാവരിലും എത്തിക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ ബി ജെ പി പ്രവേശനം അതിനുകൂടിയാണെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3lb1l6x
via IFTTT
No comments:
Post a Comment