
കോൺഗ്രസിൽ നിന്നും രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ ഇനി എന്‍ സി.പിയുടെ ഭാഗമായി ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഇടതുമുന്നണിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് പി സി ചാക്കോ പറഞ്ഞു.തലസ്ഥാനമായ ഡല്‍ഹിയിലെ സി പി എം ഓഫിസിലെത്തിയ പി സി ചാക്കോ സി പി എം ജനറല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിൽ കണ്ടു.
താൻ ഔദ്യോഗികമായി എന്‍ സി പിയില്‍ അംഗമാവുകയാണ് താനെന്ന് പി സി. ചാക്കോ പറഞ്ഞു. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3tvVN9D
via IFTTT
No comments:
Post a Comment