
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനർജി. എട്ട് കിലോമീറ്റർ ദൂരമുള്ള പദയാത്രയാണ് വീൽചെയറിലിരുന്നുകൊണ്ട് അവർ നയിച്ചത്.
തൃണമൂൽ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ മമത ബാനർജി വീൽചെയറിൽ ഇരുന്നു കൊണ്ട് അണികളെ അഭിവാദ്യം ചെയ്യുന്നത് കാണാം. പാർട്ടി പ്രവർത്തകർ പതാകകൾ വഹിച്ചു കൊണ്ട് അവർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. കേരളത്തിൽനിന്ന് വ്യത്യസ്തമായി എട്ടു ഘട്ടങ്ങളിലായിട്ടാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3tZNBP5
via IFTTT
No comments:
Post a Comment