ധര്‍മ്മജൻ ബോൾഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം; എതിർപ്പുമായി കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 4 March 2021

ധര്‍മ്മജൻ ബോൾഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം; എതിർപ്പുമായി കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി

നടൻ ധര്‍മ്മജൻ ബോൾഗാട്ടിയെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യവുമായി മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നൽകി. ധര്‍മ്മജനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് ഉൾപ്പടെ സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി കത്തിൽ വിശദീകരിക്കുന്നു. കോഴിക്കോട് ജില്ലയിലെ സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് മത്സരിച്ചത്.പക്ഷെ ഇക്കുറി ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടുകൂടി നടൻ ധര്‍മ്മജൻ ബോൾഗാട്ടി ഈ സീറ്റിൽ മത്സരിക്കാനുള്ള സാദ്ധ്യതയാണ് ഉള്ളത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/30eKwxA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages