
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും മുതിര്‍ന്ന നേതാവുമായ ശോഭ സുരേന്ദ്രനെ ഒഴിവാക്കി കെ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അനുമതിയോടെയാണ് പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അറിയിച്ചു.
ഏതാനും ദിവസം മുന്‍പ് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ ശ്രീധരന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഇടം പിടിച്ചിട്ടും ശോഭ സുരേന്ദ്രനെ തഴയുകയായിരുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, സി കെ. പദ്മനാഭന്‍, പി കെ കൃഷ്ണദാസ്, ഇ ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് കമ്മറ്റിയില്‍ ഉള്ളത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3reGGAq
via IFTTT
No comments:
Post a Comment