സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്; പ്രഖ്യാപനം ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 7 March 2021

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്; പ്രഖ്യാപനം ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിൽ

ഗോത്ര മഹാസഭയുടെ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എൻഡിഎ മുന്നണിയുടെ ഭാഗമാകുന്നു.സംസ്ഥാനത്തെ ഇടതു വലതു മുന്നണികൾ രാഷ്ട്രീയ പരിഗണന നൽകാത്തതും എൻഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി കെ ജാനു പ്രതികരിച്ചു.

ഇന്ന് ശംഖുമുഖത്ത് നടക്കുന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്. തങ്ങള്‍ മുന്നണി മര്യാദകൾ പാലിക്കുമെന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു. ഗോത്ര മഹാസഭ അധ്യക്ഷയായിരുന്ന ജാനു 2016ൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. 27,920 വോട്ടുകൾ നേടിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3v0vZnx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages