
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ടി വി സുഭാഷ് നോട്ടീസ് നല്കി. സംസ്ഥാനത്തെ അഗതി, വൃദ്ധമന്ദിരങ്ങളില്‍ വാക്സിന് എത്തിക്കുമെന്ന പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയിലാണ് നോട്ടീസ്.
പാര്‍ട്ടിയുടെ ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പ്രഖ്യാപനമെന്ന് വിശദീകരിക്കണമെന്ന് കളക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം.
from Breaking News – ഇ വാർത്ത | evartha https://ift.tt/3sqzYI8
via IFTTT
No comments:
Post a Comment