തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍, വട്ടിയൂര്‍ക്കാവില്‍ വീണ; ധര്‍മ്മടം ഒഴിവാക്കി സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 16 March 2021

തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍, വട്ടിയൂര്‍ക്കാവില്‍ വീണ; ധര്‍മ്മടം ഒഴിവാക്കി സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിക്കാൻ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവില്‍ വീണ എസ്നായര്‍ മത്സരിക്കും. പി സി വിഷ്ണുനാഥ് കുണ്ടറയിലും, ടി സിദ്ദിഖ് കല്‍പറ്റയിലും, വി വി പ്രകാശ് നിലമ്പൂര്‍രിലും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും റിയാസ് മുക്കോളി പട്ടാമ്പിയിലും ജനവിധി തേടും.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷെ പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാൽ, തനിക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ അറിയിച്ചിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2NobPCZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages