നരേന്ദ്ര മോദിയും യോഗിയും പങ്കെടുക്കുന്ന പ്രചാരണപരിപാടിക്ക് മന്ത്രി കടകംപള്ളിയെ ക്ഷണിച്ച് ശോഭാ സുരേന്ദ്രന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 31 March 2021

നരേന്ദ്ര മോദിയും യോഗിയും പങ്കെടുക്കുന്ന പ്രചാരണപരിപാടിക്ക് മന്ത്രി കടകംപള്ളിയെ ക്ഷണിച്ച് ശോഭാ സുരേന്ദ്രന്‍

സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് കടകംപള്ളിയെ പ്രചാരണപരിപാടിക്ക് ക്ഷണിച്ച്ണ്ടു കൊള്ള ശോഭയുടെ കത്ത് പങ്കുവച്ചിരിക്കുന്നത്.

ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ജിയും, ഇന്ത്യയിൽ 30 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്‌ ജിയും ഏപ്രിൽ 1, 2 ദിവസങ്ങളിൽ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു എന്ന് തന്റെ പോസ്റ്റില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്. കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കൾ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടർ എന്ന നിലയിൽ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാൻ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ.

ആയതിനാൽ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയും, ഇന്ത്യയിൽ 30 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്‌ ജിയും ഏപ്രിൽ 1, 2 ദിവസങ്ങളിൽ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3whBA9J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages