
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ പര്യടനത്തിനായി രാഹുല്‍ ഗാന്ധി മാര്‍ച്ച് 22 തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹംപങ്കെടുക്കും.
22ന് രാവിലെ 11 ന് കൊച്ചിയിൽ രാഹുല്‍ ഗാന്ധി 11.30ന് സെന്‍റ്.തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.പിന്നാലെ വൈപ്പിന്‍, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.
അന്ന് തന്നെ വൈകുന്നേരം ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും. പിറ്റേ ദിവസം കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/310lYcf
via IFTTT
No comments:
Post a Comment