ബിജെപിക്ക് ബദൽ ഇടത് പക്ഷം; കോൺഗ്രസിന് സാധിക്കില്ല: കോടിയേരി ബാലകൃഷ്ണൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 11 March 2021

ബിജെപിക്ക് ബദൽ ഇടത് പക്ഷം; കോൺഗ്രസിന് സാധിക്കില്ല: കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസിന് ഒരിക്കലും ബിജെപിയുടെ ബദലാകാൻ കഴിയില്ലെന്നും ബിജെപിക്ക് ബദൽ ഇടത്പക്ഷം മാത്രമാണെന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ട്രാക്ടർ ഓടിച്ചുകൊണ്ടും കടലിൽ ചാടിയുമാണോ രാഹുൽ ഗാന്ധി ബിജെപിയെ തുരത്താൻ പോകുന്നതെന്നും കോടിയേരി പരിഹസിച്ചു. കേരളത്തിൽ മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാൽ തങ്ങൾ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കേരളത്തില്‍ ഒരു തുടർഭരണം അസാധ്യമല്ലെന്ന് പറഞ്ഞ കോടിയേരി പെൻഷൻ കിട്ടാത്തവർക്കെല്ലാം അറുപത് വയസ് കഴിഞ്ഞാൽ പെൻഷൻ നൽകുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആർഎസ്എസ് ഭരണം സ്ഥാപിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിക്കുന്നു.

നമ്മുടെ രാജ്യത്തെ മഹാഭൂരിപക്ഷം ഹിന്ദുക്കൾ പാവപ്പെട്ടവരാണ് അവർക്ക് എന്ത് ഗുണമാണ് നരേന്ദ്രമോദിയുടെ ഭരണം കൊണ്ടുണ്ടായിട്ടുള്ളതെന്നും കോടിയേരി ചോദിച്ചു. അയോധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിടാൻ മോദി പോയപ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും ഞങ്ങളെ വിളിച്ചില്ലെന്നായിരുന്നു പരാതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3l5J7mI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages