
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രചാരണവാക്യം പുറത്തിറക്കി യുഡിഎഫ്. ‘നാട് നന്നാകാൻ യുഡിഎഫ്’ എന്നതാണ് ഇക്കുറി പ്രചാരണവാക്യം. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണവാക്യം പ്രകാശനം ചെയ്തത്.
മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്കു നൽകുന്നു യുഡിഎഫ്’ എന്നതും ചേർക്കും. സംശുദ്ധമായ സൽഭരണം എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളത്തിനായി വോട്ടു ചെയ്യാം യുഡിഎഫിന് എന്നതാണ് മുന്നണിയുടെ അഭ്യർഥന. മുന്നണിയുടെ പ്രകടനപത്രിക ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്ന പേരിൽ അധികം വൈകാതെ തന്നെ പുറത്തിറക്കും.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bZnrEC
via IFTTT
No comments:
Post a Comment