
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും.
അതേസമയം, തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. സ്ഥാനാർത്ഥി പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുല്ലപ്പള്ളി എംപിമാർ മത്സരിക്കുമോയെന്ന് നാളെ വ്യക്തമാകുമെന്നും അറിയിച്ചു.
ഇത്തവണ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി കെ ബാബുവിനെ വീണ്ടും തൃപ്പുണിത്തറയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനും കണ്ണൂരിൽ സതീശൻ പാച്ചേനിയുമാണ് പരിഗണനയിലുണ്ട്. ബാലുശ്ശേരിയിൽ നേരത്തേയുള്ള വാർത്തകൾ ശരിവച്ച് കൊണ്ട് ധർമ്മജൻ ബോൾഗാട്ടിയാണ് പരിഗണനയിലുള്ളത്.
വാമനപുരം മണ്ഡലത്തിൽ ആനാട് ജയൻ, പാറശാലയിൽ അൻസജിത റസൽ എന്നിവരെയും പരിഗണിക്കുന്നു വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും വീണ എസ് നായരെയും പരിഗണിക്കുന്നുണ്ട്. കാട്ടാക്കടയിൽ ആർ വി രാജേഷിനെയും നെയ്യാറ്റിൻകര സനലിനെയും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bBggn0
via IFTTT
No comments:
Post a Comment