കൊവിഡ് വാക്സിൻ ചലഞ്ച്; സഹകരണ മേഖല 200 കോടി രൂപ സമാഹരിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 24 April 2021

കൊവിഡ് വാക്സിൻ ചലഞ്ച്; സഹകരണ മേഖല 200 കോടി രൂപ സമാഹരിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സീൻ ചലഞ്ചിലേക്ക് സഹകരണ മേഖല 200 കോടി രൂപ സമാഹരിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനായി പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നല്‍കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തില്‍ തീരുമാനമായി.

ചലഞ്ചില്‍ പ്രാഥമിക വായ്പേതര സംഘങ്ങൾ 50,000 മുതൽ 1 ലക്ഷം രൂപ വരെ നൽകും. കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും. ഇതിനെല്ലാം പുറമേ സഹകരണ ജീവനക്കാർ 2 ദിവസത്തെ ശമ്പളം സിഎംഡിആർഎഫിലേക്ക് നൽകും.

ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തിൽ നിന്നുമാണ് നൽകുക. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.



from Breaking News – ഇ വാർത്ത | evartha https://ift.tt/3tRUZw4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages