
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അടുത്തിടെ താനുമായി ഇടപഴകിയവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുത്ത് വരികയായിരുന്നു രാഹുല്‍ ഗാന്ധി.
കഴിഞ്ഞ 12 ദിവസമായി അമ്മ സോണിയാ ഗാന്ധിയുമായിട്ടും 5 ദിവസമായി സഹോദരി പ്രിയങ്കാ ഗാന്ധിയുമായിട്ടും അദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
രാഹുൽ ഗാന്ധിയുടെ ആരോഗ്യത്തിനും രോഗമുക്തിക്കുമായി താൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എത്രയും പെട്ടന്ന് രോഗമുക്തി നേടട്ടെയെന്നും ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്ക് നിങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനെ ആശംസിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/32uCXEf
via IFTTT
No comments:
Post a Comment