
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് ഇന്ന് രാവിലെ മരണപ്പെട്ട പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനയുമായി ബി ജെ പി നേതാവ്.
ബീഹാറിലെ ബി ജെ പി വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ മിഥിലേഷ് കുമാര്‍ തിവാരിയാണ് ചൈനീസ് സപ്പോര്‍ട്ടറായ സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് ചൈനീസ് കൊറോണ് വന്ന് മരിച്ചു എന്ന വിദ്വേഷ ട്വീറ്റുമായി രംഗത്തെത്തിയത്. ട്വീറ്റ് പുറത്തുവന്ന പിന്നാലെ ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് മിഥിലേഷ് കുമാര്‍ തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ആശിഷ് യെച്ചൂരി ചികിത്സയില്‍ ഇരിക്കെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 33 വയസ്സായിരുന്നു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3sHgxdJ
via IFTTT
No comments:
Post a Comment