
ഇത്യയില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കി. കേന്ദ്രആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പോലീസ് സേനയായ സിആര്‍പിഎഫിനാണ് സുരക്ഷാ ചുമതല.
അതേസമയം, ഇന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ വില കുറച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച 400 രൂപയില്‍ നിന്നും 300 രൂപയായി നിശ്ചയിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് അദാര്‍ പുനെവാല അറിയിച്ചത്.കോവിഷീല്‍ഡ് വാക്സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്നും 300 രൂപയായി കുറച്ച വാക്സിന്റെ വില ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുമെന്നും അദാര്‍ പുനെവാലെ അറിയിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3aN029M
via IFTTT
No comments:
Post a Comment