സിദ്ദീഖ് കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം; യോഗി ആദിത്യ നാഥിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 25 April 2021

സിദ്ദീഖ് കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം; യോഗി ആദിത്യ നാഥിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

യുപിയില്‍ അറസ്റ്റിലാകുകയും ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുംയും ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി തന്റെ കത്തിൽ ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ യുഎപി എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് കേരള മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് ഇപ്പോള്‍ കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ വി എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില തീരെ മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന മാധ്യമ റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3dQbrYh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages