കൊവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക് ഇനി ആര്‍മി മെഡിക്കല്‍ വിഭാഗത്തിന്റെ സേവനവും ലഭിക്കും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 20 April 2021

കൊവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക് ഇനി ആര്‍മി മെഡിക്കല്‍ വിഭാഗത്തിന്റെ സേവനവും ലഭിക്കും

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായവും ലഭ്യമാകും. ഇന്ന് നടന്ന ചീഫ് ഓഫ് ഡിഫന്‍സ് ചീഫ്, സെക്രട്ടറിമാര്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍, ആംഡ് മെഡിക്കല്‍ സര്‍വീസിന്റെ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

ഇനിമുതല്‍ അതാത് സൈനിക കേന്ദ്രത്തിന്റെ സമീപത്തുള്ള തദ്ദേശീയ ജനതയ്ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. ഓരോ സംസ്ഥാനത്തെയും കമാന്‍ഡര്‍മാരോട് അതതു മുഖ്യമന്ത്രിമാരെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാനാണ് നിര്‍ദ്ദേശം.

കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ കമാന്‍ഡര്‍മാര്‍ക്ക് നല്‍കി. പുതിയ തീരുമാന പ്രകാരം കന്‍ഡോന്‍മെന്റ് ബോര്‍ഡിന്റെ ആശുപത്രികളില്‍ സിവിലിയന്‍മാരെയും പ്രവേശിപ്പിക്കും. നിലവില്‍ ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ 250 കിടക്കകളുള്ള ഒരു ആശുപത്രി ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അത് ക്രമേണ 500 ആയി വര്‍ദ്ധിപ്പിക്കും.



from Breaking News – ഇ വാർത്ത | evartha https://ift.tt/3sDPC2e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages