കൊവിഡ് നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍; കത്തയച്ച് മന്‍മോഹന്‍ സിംഗ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 18 April 2021

കൊവിഡ് നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍; കത്തയച്ച് മന്‍മോഹന്‍ സിംഗ്

രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കൊവിഡിനെതിരേ നടത്തുന്ന പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

മന്‍മോഹന്‍ സിംഗിന്റെ കത്തിലെ അഞ്ച് നിര്‍ദേശങ്ങള്‍ ഇവയാണ്:

കൃത്യമായസമയങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് ഉറപ്പു വരുത്താനായി,വരുന്നആറു മാസത്തിനിടെ എത്ര വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്ന കണക്ക് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണം.

വാക്‌സിനുകളുമായി ബന്ധപ്പെട്ട്സംസ്ഥാനങ്ങള്‍ക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ കേന്ദ്രം ലഭ്യമാക്കണം.

വാക്‌സിന്‍ എടുക്കുന്നവരുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് കൂടി കൈമാറണം.

പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കണം.

രാജ്യത്ത്വാക്‌സിന്‍ ക്ഷാമം നേരിട്ടാല്‍ വിശ്വസനീയമായ ഏജന്‍സികളുടെ അനുമതി ലഭിച്ച വാക്‌സിനുകള്‍ അടിയന്തിരമായി ഇറക്കുമതി ചെയ്യണം.



from Breaking News – ഇ വാർത്ത | evartha https://ift.tt/3tz9FAc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages