
നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ബി ജെ പി പിന്തുണ വേണ്ടെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തലശേരിയില്‍ മത്സരിക്കുന്ന സി ഒ ടി നസീർ. കെ സുരേന്ദ്രന് തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തടിയൂരാന്‍ വേണ്ടിയാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചതെന്നും നസീര്‍ പറഞ്ഞു.
തികച്ചും മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ തലശേരിയിൽ ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബി ജെ പി തീരുമാനം എടുത്തത്. നേരത്തെ, എസ് എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീര്‍ 2017-ലാണ് സിപിഎം വിട്ടത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3mcD8Nx
via IFTTT
No comments:
Post a Comment