
പിസി ജോർജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ച് കേരള ജനപക്ഷം(സെക്കുലർ) വർക്കിംഗ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
ഇക്കുറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ്പ്ര അടുത്ത് വന്നിരിക്കെ അദ്ദേഹത്തിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്നും പിസി ജോർജിനെ പുറത്താക്കിയിരിക്കുന്നത്.
നിലവില്‍ ഭാസ്‌കരപിള്ളയാണ് ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം ഏഴാം തീയതി ജനപക്ഷം പിളർന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/39BmFx5
via IFTTT
No comments:
Post a Comment