
പൊതുസമൂഹത്തിൽ നിന്നും വ്യാപകമായ പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കിയ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി.
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായത്തിൽ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗം ശക്തമായ എതിർപ്പ് അറിയിച്ചതോടെ ബോര്‍ഡ് നീക്കാതെ നിലനിർത്തുകയായിരുന്നു. ഇന്ന് വൈകുന്നേരവും ബോർഡ് തല്‍സ്ഥാനത്തുണ്ടെന്നാണ് ലഭ്യമായ വിവരം.
ഈ മാസം 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്.ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മുസ്‍ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.ഈ വിലക്കിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇക്കുറി സ്ഥലത്ത് പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3e7cfaf
via IFTTT
No comments:
Post a Comment