
രാജ്യമാകെ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന്റെ ഭയാശങ്കയിൽ നിൽക്കെ വൈറസ് വ്യാപനം തടയാൻ വിമാനത്താവളത്തിൽ പൂജ നടത്തിയിരിക്കുകയാണ് ഒരു മന്ത്രി. മധ്യപ്രദേശിലെ ടൂറിസം മന്ത്രിയായ ഉഷാ താക്കൂറാണ് ഇൻഡോർ വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോൾക്കറുടെ മുന്നിൽ പൂജ നടത്തിയത്.
നേരത്തെ പശുവിൽ നിന്നുള്ള ചാണകം ഉപയോഗിച്ച് വീട് സാനിറ്റൈസ് ചെയ്യാമെന്ന വിവാദ പ്രസ്താവന നടത്തി വാർത്തകളിലിടം നേടിയയാളാണ് ഉഷാ താക്കൂർ. ഇൻഡോറിന് സമീപം മോഹോയിൽ നിന്നുള്ള എംഎൽഎയും എയർപോർട്ട് ഡയറക്ടർ ആര്യമ സന്യാസും മറ്റ് ജീവനക്കാരും പൂജാ ചടങ്ങിൽ പങ്കെടുത്തു. പക്ഷെ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു മന്ത്രിയുടെ പൂജ.
from Breaking News – ഇ വാർത്ത | evartha https://ift.tt/3myUwMy
via IFTTT
No comments:
Post a Comment