നമ്പി നാരായണൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇര; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സുരേന്ദ്രന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 15 April 2021

നമ്പി നാരായണൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇര; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സുരേന്ദ്രന്‍

വിവാദമായ ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെതിരായ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളുടെയും ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹംമാധ്യമങ്ങളോട് പറഞ്ഞു.

നമ്പി നാരായണൻ തീർച്ചയായും കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ്. ഗ്രൂപ്പ് പോരിന്റെ പേരിൽ രാജ്യതാൽപ്പര്യം വരെ ബലി കഴിച്ചവരാണ് കോൺഗ്രസുകാർ. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ആ കാലഘട്ടത്തിലെ ഇടതു സർക്കാരും സിപിഎമ്മും വേട്ടക്കാരുടെ പക്ഷത്തായിരുന്നു നിന്നത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സിബിഐക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3adxOoj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages