എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 9 April 2021

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു. തന്റെ 99ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു.

നിലവിലെ കിരീടാവകാശിയായ ചാൾസ് രാജകുമാരൻ ഉൾപ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്. ശ്വാസകോശത്തില്‍ അണുബാധയെ തുടർന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിനു ശേഷം ആശുപത്രി വിട്ടു.

ഹൃദയ ധമനികളിലെ തടസ്സം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങൾ മൂലം ചികിത്സയിൽ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരൻ മൂന്നു വർഷത്തോളമായി രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. അടുത്തിടെ രാജ്ഞിയും രാജകുമാരനും മാർച്ചിൽ കൊറോണ വാക്‌സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരു ഗ്രീക്ക്- ഡാനിഷ് കുടുംബത്തിൽ 1921ന് ആണ് ഫിലിപ് രാജകുമാരൻ ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. 1947ൽ ആണ് ഫിലപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3mzAMIL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages