വില കുറയ്ക്കാന്‍ സാധിക്കുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് സാധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 26 April 2021

വില കുറയ്ക്കാന്‍ സാധിക്കുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് സാധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍

കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്കിനോടും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും വാക്‌സിന്‍ വില കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ്‌.

അതേസമയം, ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഡോസുകള്‍ക്ക് 15 മുതല്‍ 20 ഡോളര്‍ വരെ ഈടാക്കും. തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിനും നിരക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുക. എന്നാല്‍കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം മെയ് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ടു വില്‍ക്കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3tYG7fy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages