
വിവാദമായ ബന്ധുനിയമനത്തില്‍ ലോകായുക്ത പുറപ്പെടുവിച്ച വിധിയെ തള്ളി മന്ത്രി കെ ടി ജലീൽ.
കേരളാ ഹൈക്കോടതിയും മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ പ്രതികരിച്ചു.
ലോകായുക്ത വിധിയുടെ പൂർണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹംഅറിയിച്ചിട്ടുണ്ട്. അടുത്ത ബന്ധുവായ കെ ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചതിൽ മന്ത്രി കെ ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. സ്വജനപക്ഷപാതം കാട്ടിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3dLHHL2
via IFTTT
No comments:
Post a Comment