
ഫ്രാൻസ് ഇന്ത്യയ്ക്ക് നൽകിയ 40 മെട്രിക് ടൺ ദ്രാവക ഓക്സിജനുമായി മെയ് 05 ന് ഖത്തറിൽ പ്രവേശിച്ച ഐഎൻഎസ് ത്രികണ്ട് ഇന്ന് മുംബൈയിൽ എത്തിചേർന്നു. കേന്ദ്രസർക്കാർ ഓപ്പറേഷൻ സമുദ്ര സേതു II എന്ന് പേര് നൽകിയ ദൗത്യത്തിന്റെ ഭാഗമായി ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) ക്രയോജനിക് കണ്ടൈനറുകളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഖത്തറിലെ ഹമദ് തുറമുഖത്ത് നിന്ന് മുംബൈയിലേക്ക് ഇന്ത്യൻനാവിക സേനയുടെ കപ്പൽ ത്രികാണ്ടിനെ വിന്യസിസിച്ചിരുന്നു.
ഇതിൽ ആദ്യമായി എത്തിയ മെഡിക്കൽ ഓക്സിജൻ മഹാരാഷ്ട്രക്ക് കൈമാറി . കോവിഡ് വൈറസ് വ്യാപന മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫ്രാൻസിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിയത് .
ഖത്തറിലുള്ള ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തലിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഇന്തോ-ഫ്രഞ്ച് സംരംഭം അടുത്ത രണ്ട് മാസത്തിനുള്ളിൽ 600 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bgNnw2
via IFTTT
No comments:
Post a Comment