
സംസ്ഥാനത്തെ ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയിൽ എൻഎസ്എസ് പങ്കുചേർന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻറെ വിമർശനത്തിന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
വിജയരാഘവൻ നടത്തിയ പ്രതികരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. എൻഎസ്എസ് സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് വിജയരാഘവൻ നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് എൽഡിഎഫ് സർക്കാരിനോട് എതിർപ്പുള്ളത് എന്നും അറിയിച്ചു
എൻഎസ്എസിനെ പൂർണ്ണമായി അപകീർത്തിപ്പെടുത്തുന്നതാണ് വിജയരാഘവന്റെ പ്രസ്താവന. ഇടതുസർക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിനു മുൻപ് തന്നെ ആകാമായിരുന്നു. അങ്ങിനെ ചെയ്യാനുള്ള ആർജവം എൻഎസ്എസിനുണ്ടെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
from Breaking News – ഇ വാർത്ത | evartha https://ift.tt/33lUWNF
via IFTTT
No comments:
Post a Comment