
കോവിഡ് വൈറസില്‍ നിന്ന് രക്ഷ നേടാന്‍ ജനങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്. ആവി പിടിക്കുക വഴി ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത് ശ്വാസകോശത്തിന് കേടു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട്ടില്‍ വിവിധ സ്ഥലങ്ങളിലായി പൊതുയിടങ്ങളില്‍ ആവി പിടിക്കാനുള്ള സംവിധാനങ്ങളൊരുക്കിയതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
റെയിൽവെ പൊലീസ് യാത്രക്കാര്‍ക്ക് ആവി പിടിക്കുന്നതിനായി സെൻട്രൽ റെയിൽവെ സ്റ്റേലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാൻ ഇടയാക്കുമെന്നും അതിനാൽ പൊതുയിടങ്ങളിൽ ഒരിടത്തും ഇത്തരത്തിൽ നെബുലൈസറുകൾ സ്ഥാപിക്കരുതെന്നും മാ സുബ്രഹ്മണ്യന് അഭ്യർഥിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3wbXYjL
via IFTTT
No comments:
Post a Comment