
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേവരെ കോവിഡ് മഹാമാരി രുക്ഷമായസമയം ഏതെങ്കിലും ആശുപത്രിയോ ദുരിമനുഭവിക്കുന്ന ഏതെങ്കിലും കുടുംബത്തെയോ സന്ദര്‍ശിക്കുന്നത് കണ്ടിട്ടുണ്ടോയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ.
നമ്മുടെ രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ക്യാമ്പയിന്റെ ചുമതല വഹിക്കുന്ന ശ്രീവത്സ ആരോപിക്കുന്നു.”കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു റാലികള്‍, തമിഴ്നാട്ടില്‍ ഏഴു റാലികള്‍, അസമില്‍ ഏഴെണ്ണം, പശ്ചിമ ബംഗാളില്‍ 17 റാലികള്‍.
ഇതിലെല്ലാം പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷെ ഈ മഹാമാരിക്കാലത്ത് ഏതെങ്കിലുമൊരു ആശുപത്രി സന്ദര്‍ശിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?അദ്ദേഹം ദുരിതമനുഭവിക്കുന്ന ഏതെങ്കിലുമൊരു കുടുംബത്തെ സന്ദര്‍ശിക്കുന്നത് കണ്ടോ? പാവപ്പെട്ട ഒരു തൊഴിലാളിയെയെങ്കിലും ആശ്വസിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടോ? ഒരു കൊറോണ പോരാളിയെയെങ്കിലും സന്ദര്‍ശിച്ചോ? ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രി മോദിയാണ്’ -ശ്രീവത്സ ട്വീറ്റില്‍ എഴുതി.
from Breaking News – ഇ വാർത്ത | evartha https://ift.tt/33xXwzX
via IFTTT
No comments:
Post a Comment