മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 6 May 2021

മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

സംസ്ഥാനത്തെ മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ ഇന്ന് തെരഞ്ഞെടുത്തു. എം കെ മുനീറിനെ ഉപനേതാവായും സംസ്ഥാന സെക്രട്ടറി കെ പി എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.

മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്നകുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണനിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ലീഗാണ്. മലപ്പുറം ജില്ലയിലെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയ്യാറാണെന്നും സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2RsyFLs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages