ഇസ്രയേലിലുണ്ടായ സൗമ്യ സന്തോഷിന്റെ മരണം ആർഎസ്എസ് വർഗീയ വിഭജനം നടത്തുന്നതായി ഉപയോഗിക്കുന്നു: എംഎ ബേബി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 13 May 2021

ഇസ്രയേലിലുണ്ടായ സൗമ്യ സന്തോഷിന്റെ മരണം ആർഎസ്എസ് വർഗീയ വിഭജനം നടത്തുന്നതായി ഉപയോഗിക്കുന്നു: എംഎ ബേബി

ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മരണം ഇവിടെ ആർഎസ്എസ് സംഘടനകൾ വർഗീയ വിഭജനം നടത്തുന്നതായി ഉപയോഗിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.

നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആർഎസ്എസിന്റെ അതേ പ്രവർത്തന ശൈലിയുള്ള സയണിസ്റ്റുകളാണ് സംഘർഷങ്ങൾക്ക് പിന്നിലുള്ളതെന്നും എംഎ ബേബി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ :

‘ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിൻറെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എൻറെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കൊല്ലപ്പെട്ടത്.

ഉപജീവനത്തിനായി സംഘർഷപ്രദേശങ്ങളിൽ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളെ കേരളത്തിൽ വർഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസ് സംഘടനകളുടെ വാദങ്ങൾ ജനങ്ങൾ തള്ളിക്കളയണം.

പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘർഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആർഎസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവർ. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം.



from Breaking News – ഇ വാർത്ത | evartha https://ift.tt/33CjNwO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages