രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം: സി രഘുനാഥ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 3 May 2021

രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം: സി രഘുനാഥ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്നും രാജിവച്ചില്ലെങ്കില്‍ പുറത്താക്കണംമെന്നും ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും സി രഘുനാഥ് അഭിപ്രായപ്പെട്ടു.

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതില്‍ ഏറ്റവും കൂടുതൽ അപമാനിതനായ സ്ഥാനാര്‍ത്ഥിയാണ് താന്‍. സംസ്ഥാനത്തെ കെപിസിസി ഓഫിസില്‍ നേതാക്കള്‍ക്ക് ഓശാന പാടുന്നവര്‍ക്കാണ് അംഗീകാരം. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് വേണ്ടിയിരുന്നതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ധര്‍മ്മടത്ത് മത്സരിക്കണമായിരുന്നു.

മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തില്‍ പോരായ്മകള്‍ ഉണ്ടായി. കെപിസിസി നേതൃത്വം തന്നെ പരസ്യമായി അപമാനിച്ചു. കെപിസിസി നേതൃത്വത്തിനെതിരെ താൻ എഐസിസിക്ക് പരാതി നല്‍കുമെന്നും സി രഘുനാഥ് അറിയിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/33cDtHs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages