യുപിയില്‍ വാക്‌സിൻ മാറി നൽകി; ആദ്യം കൊവിഷീൽഡ് കുത്തിവയ്‌പ്പെടുത്തവർക്ക് രണ്ടാമത് കിട്ടിയത് കൊവാക്‌സിൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 26 May 2021

യുപിയില്‍ വാക്‌സിൻ മാറി നൽകി; ആദ്യം കൊവിഷീൽഡ് കുത്തിവയ്‌പ്പെടുത്തവർക്ക് രണ്ടാമത് കിട്ടിയത് കൊവാക്‌സിൻ

യുപിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്‌പ്പിൽ സംഭവിച്ചത് വന്‍ പിഴവ്. സിദ്ധാർത്ഥ്നഗർ ജില്ലയിലെ ബധ്നി പ്രൈമറി ഹെൽത്ത്കെയ‌ർ സെന്ററില്‍ ആദ്യ ഡോസ് കൊവിഷീൽഡ് ലഭിച്ചവർക്ക് രണ്ടാമത് ലഭിച്ചത് കൊവാക്‌സിൻ.ഇവിടെ നിന്നും വാക്സിന്‍ സ്വീകരിച്ച ഇരുപതോളം ആളുകള്‍ക്കാണ് ആദ്യമെടുത്ത വാക്‌സിൻ ഏതെന്ന് അന്വേഷിക്കാതെ ജീവനക്കാർ കൊവാക്‌സിൻ കുത്തിവച്ചത്.

ഈ മാസം 14നായിരുന്നു സംഭവം. നിലവില്‍ സംഭത്തില്‍ ജില്ല ചീഫ് മെഡിക്കൽ ഓഫീസ‌ർ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതേസമയം വാക്‌സിൻ മാറി കുത്തിവയ്‌പ്പെടുത്ത 20 പേർക്കും ആരോഗ്യ നിലയിൽ പ്രശ്‌നമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

വാക്സിന്‍ മാറി നല്‍കിയത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്ന് സിദ്ധാർത്ഥ് നഗർ ഡി എം ഒ സന്ദീപ് ചൗധരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അഭിപ്രായപ്പെട്ടു.ജനങ്ങള്‍ ആദ്യ വാക്‌സിൻ ഏപ്രിൽ ഒന്നിന് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് എടുക്കാൻ മേയ് 14ന് എത്തിയപ്പോൾ തങ്ങള്‍ ഏത് വാക്‌സിനാണ് ആദ്യം സ്വീകരിച്ചതെന്ന് അന്വേഷിച്ചില്ലെന്നും കൊവിഷീൽഡിന് പകരം കൊവാക്‌സിനാണ് നൽകിയതെന്നും രാം സൂരത് എന്ന വാക്‌സിനെടുത്തയാൾ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3fjTOAS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages