പാർട്ടിയാണ് മന്ത്രിയാക്കിയത് ആ ചുമതല ഞാൻ കൃത്യമായി നിർവഹിച്ചു: കെ കെ ശൈലജ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 18 May 2021

പാർട്ടിയാണ് മന്ത്രിയാക്കിയത് ആ ചുമതല ഞാൻ കൃത്യമായി നിർവഹിച്ചു: കെ കെ ശൈലജ

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താന്‍ ഒറ്റയ്ക്കല്ല ഇതുവരെ നടത്തിയതെന്ന് കെ കെ ശൈലജ . ഒരു വ്യക്തിയല്ല സംവിധാനമാണ് ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിലെ ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ പൂർണ്ണ സംതൃപ്‌തിയോടെയാണ് കാര്യങ്ങൾ നിർവഹിച്ചത്. വളരെ നല്ല കഴിവുള്ളവരാണ് പുതിയ ടീമിലെ അംഗങ്ങൾ. അവർ എന്നേക്കാൾ നന്നായി പ്രവർത്തിക്കുമെന്നാണ്‌ വിശ്വാസം. മുന്‍ കാലം പിണറായി വിജയൻറെ നേതൃത്വവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ഇല്ലാത്ത വിഷയത്തിൽ വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ല. പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. ആ ചുമതല ഞാൻ കൃത്യമായി നിർവഹിച്ചു – ശൈലജ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/33Vfsop
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages