നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെ ബംഗാളില്‍ മുഖ്യമന്ത്രി; തീരുമാനവുമായി തൃണമൂൽ കോൺഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 3 May 2021

നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെ ബംഗാളില്‍ മുഖ്യമന്ത്രി; തീരുമാനവുമായി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷ മമത ബാനർജി തന്നെ വീണ്ടും മുഖ്യമന്ത്രിയാവും. ഗവർണർക്ക് മുൻപിൽ മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന പാർട്ടി അംഗം പാർഥ ചാറ്റർജി മാധ്യമങ്ങളെ അറിയിച്ചു.

തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെമുഖ്യമന്ത്രിയാകുന്നതോടെ തുടർച്ചയായി മൂന്നാം തവണയാണ് ഈ സ്ഥാനം അവർ വഹിക്കുന്നത്. സ്ഥാനം ഏറ്റെടുത്താൽ മമത ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിക്കേണ്ടിവരും.

ഇന്ന് രാത്രി തന്നെ മമത ഗവർണർ ജഗ്ദീപ് ധർഖറിനെ സന്ദർശിച്ചു സർക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തുമെന്ന് തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു. പുതിയ തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭാ പാർട്ടി നേതാവായി മമതാ ബാനർജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാർത്ഥ ചാറ്റർജി പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3aYlhFP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages